എത്യോപ്യയിലെ ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി സംഘടന / പോള്‍ വര്‍ഗീസ് (ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്)
നമ്മുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനം സുവര്‍ണ്ണ ജൂബിലി കൊണ്ടാടുന്ന ഈ വര്‍ഷത്തില്‍ എത്യോപ്യയില്‍ ഒരു ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം ഉടലെടുക്കുവാന്‍ തുടങ്ങുന്നേയുള്ളു. അതിലത്ഭുതപ്പെടാനൊന്നുമില്ല. ഇവിടെ കോളേജു തന്നെ ആരംഭിച്ചിട്ട് ആറു വര്‍ഷത്തില്‍ കൂടുതലായിട്ടില്ല. മൂന്നു കോളേജുകളാണുള്ളത്. യൂണിവേഴ്സിറ്റി കോളേജില്‍ ആകെ 300 വിദ്യാര്‍ത്ഥികളോളമുണ്ട്. എന്‍ജിനീയറിങ്ങ്…