1965-ലെ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ ആഡിസ് അബാബ കോണ്‍ഫ്രന്‍സും ഫാ. പോള്‍ വര്‍ഗീസും

Addis_Ababa_Conference_196527

“ഉപദേഷ്ടാവുദ്യോഗത്തില്‍ നിന്നു വിരമിച്ച ശേഷം ചോദിക്കാതെ തന്നെ ഞാന്‍ കൊടുത്ത ഉപദേശത്തില്‍ നാലു കാര്യങ്ങളാണുണ്ടായി രുന്നത്. 1. പൗരസ്ത്യ സഭകളുടെ ഒരു കോണ്‍ഫറന്‍സ് ആഡിസ് അബാബയില്‍ വിളിച്ചു കൂട്ടണമെന്നുള്ളതായിരുന്നു ആദ്യത്തേത്. അതേക്കുറിച്ച് ഈഗുപ്തായ പാത്രിയര്‍ക്കീസ്, അന്തോക്യാ പാത്രിയര്‍ക്കീസ്, കിഴക്കിന്‍റെ കാതോലിക്കാ, അര്‍മേനിയന്‍ കാതോലിക്കാ, എത്യോപ്യാ പാത്രിയര്‍ക്കീസ് എന്നിവരുമായി ആലോചിച്ചു സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളാണ് 1965-ല്‍ ആഡിസ് അബാബയില്‍ കൂടിയ പൗരസ്ത്യ സഭാതലവന്മാരുടെ സമ്മേളനത്തിന്‍റെ പശ്ചാത്തലം. ഇക്കാര്യത്തില്‍ എന്‍റെ നിര്‍ദ്ദേശം മുഴുവന്‍ ചക്രവര്‍ത്തി സ്വീകരിച്ചു.”

1965-addis-ababa-conference1

Source: മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച “യഹൂദായുടെ സിംഹത്തിനെന്തു പറ്റി?” എന്ന ലേഖനത്തിന്‍റെ കൈയെഴുത്തുപ്രതി.

യീഹൂദായുടെ സിംഹത്തിന് എന്ത് സംഭവിച്ചു? / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഹെയ്ലി സെലാസിയെക്കുറിച്ച്  ഒരു അനുഭവാധിഷ്ഠിത നിരീക്ഷണം

(“യീഹൂദായുടെ സിംഹത്തിനെന്തു സംഭവിച്ചു”, മലയാള മനോരമ, 1975 ഒക്ടോ. 5, 12, 19, 26, നവം. 9, 16, 23, 30.)