ജർമ്മനിയിൽ ക്രമമായി മലങ്കര ഓർത്തഡോക്സ് സഭയുടെ ആരാധനകൾ അർപ്പിക്കുവാൻ ആരംഭിച്ച, (ബ. Korah Varghese അച്ചൻ വൈദികൻ ആകുന്നതിനും മുമ്പ് ) ഒരു വർഷത്തോളം ജർമ്മനിയിൽ വൈദികനായി (Rev. Fr. T. Paul Varghese) സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ഡെൽഹി ഭദ്രാസന മെത്രാപ്പോലീത്താ ആയിരുന്ന ഭാഗൃസ്മരണാർഹനായ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനി.
1972 ൽ Münster ൽ റിസേർച്ചിന് വന്ന ബ. Rev. Fr. T. Paul Varghese അച്ചൻ (ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനി) മാസത്തിൻ്റെ ആദ്യ ഞായറാഴ്ച Bielefeld ലും, നാലാം ഞായറാഴ്ച Hamburg ലും ക്രമമായി ആരാധനകൾ അർപ്പിക്കുവാൻ ആരംഭിച്ചു. ഇതര ഞായറാഴ്ചകളിൽ Bielefeld ലോ മറ്റു സ്ഥലങ്ങളിലോ സൗകരൃം പോലെ ആരാധനകൾ അർപ്പിച്ചിരുന്നു. അന്നും, പിന്നീട് മെത്രാപ്പോലീത്താ ആയതിനു ശേഷവും അദ്ദേഹം ജർമ്മനിയിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയിട്ടുള്ള ആരാധനകളിലും ശുശ്രൂഷകളിലും ഒരു ശുശ്രൂഷകൻ ആയിരിക്കുവാനും സഹകരിച്ച് പ്രവർത്തിക്കാനും ദൈവം എനിക്ക് അവസരം നൽകി. അത് ഒരിക്കലും വിസ്മരിക്കാൻ സാധിയ്ക്കില്ല.
1975 ഫെബ്രുവരി 16 ന് മേല്പട്ടക്കാരനായ അഭി. ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനി 1976 ൽ >ഡൽഹി ഭദ്രാസന< മെത്രാപ്പോലീത്താ ആയി ചുമതല ഏറ്റെടുത്തു. 1979 മുതൽ 1993 വരെ യൂറോപ്പിലെ ഇടവകകളുടെ ചുമതലക്കാരനും ആയിരുന്നു.
1977, 1979, 1981, 1984, 1988, 1990, 1992, 1993 ലും ജർമ്മനിയിൽ സന്ദർശനം നടത്തി. ഇവിടെ നടന്നിട്ടുള്ള പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും സംബന്ധിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് 1988 ൽ Hannover ൽ നടന്ന WCC യുടെ ജൂബിലി (40) സമ്മേളനം.
1981 ലും 1988 ലും Bielefeld ൽ ഹാശാ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ച അഭി. തിരുമേനി 1988 ൽ ഊശാന പെരുന്നാൾ ശുശ്രൂഷ നടത്തിയത് Hamburg ലാണ്. അതിൽ സംബന്ധിച്ചതും അന്ന് നൽകിയ സന്ദേശത്തിൽ ‘ആദിമ നൂറ്റാണ്ടിൽ ക്രിസ്ത്യാനികളുടെ സിംബൽ *മീൻ* ആയിരുന്നു’ എന്ന് പറഞ്ഞതും ഇന്നും ഓർക്കുന്നു.
1992 ലെ ഫാമിലി കോൺഫറൻസിൽ അഭി. തിരുമേനി മുഖ്യ അതിഥി ആയിരുന്നു. അതിനോടനുബന്ധിച്ച് 26.09.1992 ൽ ജർമ്മൻ ഭാഷയിൽ അർപ്പിക്കപ്പെട്ട വി. കുർബാനയിൽ സംബന്ധിച്ച തിരുമേനി, ജർമ്മൻ ഭാഷയിലുള്ള പ്രാർത്ഥനകളും പ്രതിവാകൃങ്ങളും ചൊല്ലുകയും, അപ്പോൾ ശ്രദ്ധയിൽപ്പെട്ട തെറ്റുകളും ഭേദഗതികളും ഉടൻതന്നെ തിരുമേനി ഉപയോഗിച്ച ആരാധനാക്രമത്തിൽ രേഖപ്പെടുത്തുകയും പിന്നീട് സൂക്ഷ്മമായി പരിശോധിച്ച് തെറ്റുകൾ എല്ലാം രേഖപ്പെടുത്തി തരികയും, ആവശൃമായി വരുത്തേണ്ട ഭേദഗതികൾ എന്നോട് നിർദ്ദേശിക്കുകയും ചെയ്തു.
ആ രേഖകളും, അന്നേ ദിവസം വി. ആരാധനയിൽ അദ്ദേഹം ജർമ്മൻ ഭാഷയിൽ ചൊല്ലിയ പ്രാർത്ഥനകൾ ഉൾപ്പെട്ട ആരാധനയുടെ സമ്പൂർണ്ണ ഓഡിയൊ കാസറ്റും ഇന്നും ഉണ്ടായിരുന്നിട്ടും പലരും അതെല്ലാം വിസ്മരിച്ചിരിക്കുന്നു.

[# അഭി.തിരുമേനി പരിശോധിച്ചുതന്ന ആ ആരാധനാക്രമം (**ഇടതു പേജിൽ മലയാളവും വലതു പേജിൽ ജർമ്മൻ ഭാഷയും / ഗീതങ്ങളുടെ ജർമ്മൻ ഭാഷയിൽ മംഗളീഷും, അതിന്റെ അർത്ഥം ഗദൃമായി ജർമ്മൻ ഭാഷയിൽ അതാതു സ്ഥാനത്ത് ചേർത്തിരുന്നു.** **അതുപോലെ തന്നെ തക്സായും മലയാളം / സുറിയാനി ഇടതു പേജിലും,വലതു പേജിൽ ജർമ്മൻ ഭാഷയും ചേർത്ത് പ്രത്യേകവും തയ്യാറാക്കിയിരുന്നു. **) 1992 മുതൽ മൂന്ന് പതിറ്റാണ്ടുകളായി ഉപയോഗിച്ചു പോന്നിരുന്നു. അദ്ദേഹം കാലം ചെയ്തു കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോൾ
?അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം
എന്ന വാർത്തയോടെ ചിലരുടെ പേരിൽ M.O.C അത് പരിഷ്ക്കരിച്ചു പ്രസിദ്ധീകരിച്ചു. അതിൽ നിന്നും മലയാളം നീക്കം ചെയ്തു, ജർമ്മനും ഇംഗ്ലീഷും കൂട്ടിക്കലർത്തി. അത് വായിക്കുമ്പോൾ തെറ്റുവാൻ കുടുതൽ സാധ്യതയുണ്ട്. കാരണം **German, **English അക്ഷരങ്ങൾ സാമൃം ഉണ്ടെങ്കിലും *German = Deutsch (30 അക്ഷരങ്ങൾ) വായിക്കുന്നതും English വായിക്കുന്നതും തമ്മിൽ വൃത്യാസം ഉണ്ട്. *ആധുനിക പണ്ഡിതന്മാർ അതിൽ നിന്നും അഭി.ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനി പരിശോധിച്ചു തന്ന വിശ്വാസപ്രമാണം മാറ്റി പ്രോട്ടസ്റ്റെന്റ് വിശ്വാസപ്രമാണം ചേർത്തു*. ×?ഓർത്തഡോക്സ് ആരാധനാക്രമത്തിൽ പ്രോട്ടസ്റ്റെന്റ് വിശ്വാസപ്രമാണം?× **ആ വിശ്വാസപ്രമാണം ആദൃഅവസാനം ഓർത്തഡോക്സ് വിശ്വാസത്തിന് വിരുദ്ധമാണ്**, തെറ്റാണ്. (#
‘പരിശുദ്ധ റൂഹാ പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നു’
എന്നത് ഒരു ഉദാഹരണം മാത്രം.) പ്രോട്ടസ്റ്റെന്റ് തിയോളജിയിൽ ഉപരിപഠനം നടത്തിയിട്ടുള്ള ആധുനിക പണ്ഡിതർക്ക് അത് തെറ്റ് അല്ലായിരിക്കാം. എന്നാൽ അഭി. ഒസ്താത്തിയോസ് തിരുമേനി M. V. George അച്ചൻ ആയിരുന്നപ്പോൾ 1963 ൽ എഴുതിയ >>ഞങ്ങൾ വിശ്വസിക്കുന്നു<< എന്ന പുസ്തകം ഒരിക്കൽ എങ്കിലും വായിച്ചിട്ടുള്ള ഏതൊരു സാധാ ഓർത്തഡോക്സുകാരനും അത് ഓർത്തഡോക്സ് വിശ്വാസത്തിന് വിരുദ്ധമാണെന്ന് ബോധ്യമാകും. × പല മാറ്റങ്ങളും വരുത്തിയിട്ടുള്ള ആ ആരാധനാക്രമത്തിൽ ഗൗരവതരമായ മറ്റു പല തെറ്റുകളുമുണ്ട്. # ]
1993 മെയ് 29 ന് ജർമ്മനിയിൽ (Köln) എത്തിച്ചേർന്ന തിരുമേനിയെ അനാരോഗ്യം കാരണം 29.05.93 ൽ Wuppertal ലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ബ. Korah Varghese അച്ചൻ അഭി. തിരുമേനിക്ക് തൈലാഭിഷകം നടത്തുകയും പല പ്രാവശൃം ഹോസ്പിറ്റൽ ചാപ്പലിൽ വി. കുർബാന അർപ്പിച്ച് അഭി. തിരുമേനിക്ക് നൽകുകയും ചെയ്തു. അവയിൽ എല്ലാം സഹകരിക്കാൻ ദൈവം സഹായിച്ചു. 26.06.93 ൽ അർപ്പിച്ച വി. കുർബാനയ്ക്കു ശേഷം തിരുമേനിയെ റിഹാബിലിറ്റേഷൻ സെൻ്ററിലേക്കു മാറ്റി. അവിടുത്തെ ചികിത്സകൾ പൂർത്തിയാക്കിയ ശേഷമാണ് അഭി. തിരുമേനി നാട്ടിലേക്ക് മടങ്ങിയത്. തിരുമേനിയുടെ ചികിത്സാ കാര്യങ്ങളിൽ അന്നത്തെ ജർമ്മനിയുടെ പ്രസിഡന്റായിരുന്ന (Bundespräsident) Richard von Bundespräsident Richard von Weizsäcker ന്റെ ഒരു പ്രത്യേക അന്വേഷണം ഉണ്ടായിരുന്നു.
വൈദികനും, മേല്പട്ടക്കാരനും ആയിരുന്ന് ജർമ്മനിയിലെ ഇടവകകളെ നയിച്ച പിതാവിനെ ഇന്ന് ഇവിടുത്തെ ഇടവകയുമായി ബന്ധപ്പെട്ട് ആരും ഓർക്കാറില്ല. യാഥാർത്ഥ്യങ്ങൾ അറിയുവാൻ ആർക്കും താല്പര്യവുമില്ല; അതിന് ആരും ശ്രമിക്കുന്നുമില്ല. കാരണം സകല മഹത്വവും സ്വന്തം ആക്കാനാണ് എല്ലാവർക്കും താല്പര്യം.
അതിനാണല്ലൊ ബ. Paul Varghese അച്ചൻ (അഭി. ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനി) 1972 ൽ ബ. Dr. K. A. George ശെമ്മാശ്ശന്റെ സഹകരണത്തോടെ ക്രമമായി ആരാധനകൾ അർപ്പിച്ചിരുന്നതും, (**അതിനു മുമ്പ് രണ്ടുതവണ അവിടെ വി. കുർബാന അർപ്പിച്ചിട്ടുണ്ട് **),
ബ. Korah Varghese അച്ചൻ തുടർന്നു നിലനിർത്തിയിരുന്ന, Hamburg ലെ (St. Gregorios Indian Orthodox Church) ആ ഇടവകയിലെ അംഗങ്ങളായ അഞ്ച് കുടുംബങ്ങളും, ഇടവകയും അവിടെ ഉണ്ടായിരുന്നിട്ടും “Hamburg ൽ ആദ്യമായി ആരാധന” എന്ന് ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തയും നൽകി ‘നവീന ശില്പികൾ’ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള, ‘അരനൂറ്റാണ്ടും പിന്നിട്ട Hamburg ലെ ആ ഇടവക’ നിർവ്വീര്യമാക്കിയതു.
അതിൽ ആ ഇടവകയിൽ അംഗങ്ങൾ ആയിരുന്നവരും, ഇടവകയെ കരുതിയ, സ്നേഹിച്ച എല്ലാവരും ദുഃഖിതരാണ്. അവരോടൊപ്പം, 1968 മുതൽ Hamburg ൽ ഉപരിപഠനം നടത്തിയിരുന്ന, അവിടെ ഒരു പ്രാർത്ഥനാ ഫെലോഷിപ്പ് ആരംഭിച്ച് അതൊരു ഇടവക ആക്കിയ ബ. Dr. K. A. George (92-ാം വയസ്സിൽ രോഗിയായി വിശ്രജീവിതം നയിക്കുന്ന) ശെമ്മാശ്ശനും, തിരുസന്നിധിയിൽ വിശ്രമിക്കുന്ന ബ. Korah Varghese അച്ചനും, അഭി. ഗ്രീഗോറിയോസ് തിരുമേനിയും എത്രമാത്രം ദുഃഖിക്കുന്നുണ്ടാകും.
ചരിത്ര സതൃങ്ങൾ മറച്ചുവച്ച് ആർക്കും അധികനാൾ നിലനില്പില്ല. സതൃം എന്നും നിലനിൽക്കും.
പ്രസംഗിച്ചു നിങ്ങളെ നയിച്ചവരെ
ഓർത്തുകൊള്ളണം. അവരുടെ
ജീവിതചരൃയുടെ ഫലം
കണക്കിലെടുത്ത് അവരുടെ
വിശ്വാസം അനുകരിക്കുവിൻ.” (എബ്രയർ 13: 7)
– Daniel P. Skariah @ Germany

