സെമിനാരി പഠനം പൂര്‍ത്തിയാക്കിയ ശെമ്മാശന്മാര്‍ക്കു നല്‍കിയ സന്ദേശം / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്

കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശെമ്മാശന്മാര്‍ക്കു നല്‍കിയ സന്ദേശം / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്

“നിങ്ങളുടെ ministry-യിൽ, എനിക്ക് നിങ്ങളോടു പറയാനുള്ള പ്രധാനമായ കാര്യം, ജീവൻറെ അപ്പത്തോടുള്ള access ഉണ്ടാക്കി കൊടുക്കണം. പക്ഷെ ആ ജീവൻറെ അപ്പത്തിൻറെ fruit കൂടി ലോകത്തിനു ലഭിക്കത്തക്ക വിധത്തിൽ training-ഉം, പരിശീലനവും നിങ്ങൾ ജനങ്ങൾക്ക് കൊടുത്തെങ്കിലേ കുർബാനയുടെ vitality ലോകത്തിനു ഉണ്ടാവുകയുള്ളു.

You must have the fundamental understanding , what do Eucharist mean ; it gives thanks to the Lord on behalf of the whole creation . ‘Eucharist ‘ -എന്നുള്ളതിന്റെ അർത്ഥം എന്താണ്; നിങ്ങൾക്കറിയാം: ഗ്രീക്കിൽ thank you എന്ന് പറയുന്നതെങ്ങിനെയാണ്, ‘യൂക്കരിസ്റ്റോ’. ‘യൂക്കരിസ്റ്റോ പരാപൊളി’ എന്ന് പറഞ്ഞാൽ, thank you very much. വി. കുർബാനയ്ക്ക് ‘thank you’ എന്ന
വാക്ക് എന്തുകൊണ്ട് നമ്മൾ ഉപയോഗിക്കുന്നു?

ദൈവം തൻറെ സൃഷ്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രധാന സംഗതി. സൃഷ്ടിയുടെ thanks giving ആണ്

I have seen so many people who think, God has made a mess of it … the world is a horrible place, I am suffering because of all these….God could have made a better world…. ഇങ്ങനെ അഭിപ്രായമുള്ളവർ ഒരുപാട് പേർ ലോകത്തുണ്ട്.

Not Good എന്ന് പറയുന്നത്, വളരെ തെറ്റായ കാര്യമാണ്. What God has made is good, but we do not understand how it is good. സൃഷ്ടിയുടെ ജിഹ്വയാണ്‌ നമ്മൾ; the church is the duct of creation. ഇല്ലായ്മയിൽ നിന്ന് നമ്മെ സൃഷ്ട്ടിച്ചു ഉണ്മയിലേക്കു കൊണ്ടുവന്നതാരാണ് എന്ന് നമുക്ക് അറിഞ്ഞുകൂടായിരുന്നു; സഭ അത് പഠിപ്പിച്ചു.

സൃഷ്ടിയുടെ thanks giving, സൃഷ്ടിയുടെ പുരോഹിതനായി സൃഷ്ട്ടാവിലേക്കു എത്തിക്കുകയും, സൃഷ്ട്ടാവിൻറെ blessings സൃഷ്ടിക്കു മുഴുവനായി പങ്കു വെക്കുകയുമാണ് Eucharist.

നമ്മുടെ ഇപ്പോഴത്തെ Eucharistic understanding കുറച്ചു narrow ആണ്. Eucharistic Fruit കുറച്ചു കൂടി വിശാലമാക്കേണ്ടതുണ്ട്. കിട്ടുന്ന ഫലങ്ങൾ മുഴുവനായി നമുക്ക് തിന്നാനല്ല;. സൃഷ്ട്ടിക്കു മുഴുവനായി അനുഭവിക്കാനുള്ളതാണ്. കൃപകൾ സൃഷ്ട്ടിക്കുവേണ്ടി ഒഴിക്കിക്കൊടുക്കുവാൻ, സൃഷ്ട്ടി നിലനിൽക്കാൻ വേണ്ടി, ഫലം കായ്ക്കുന്ന മരംപോലെ ദൈവം ഭൂമിയിൽ ഉണ്ടാക്കിയിട്ടുള്ള ഒരു planting ആണ്, ക്രൈസ്തവ സഭ

കൂടുതൽ പഠിക്കുവാനും ധ്യാനിക്കുവാനും കൂടുതൽ പ്രായോഗികമാക്കുവാനും സമയവും സൗകര്യവും ദൈവം തരുമാറാകട്ടെ. ദൈവത്തിൻറെ കരുണയും അനുഗ്രഹങ്ങളും ധാരാളമായി കിട്ടുന്ന കൂട്ടത്തിൽ, ഈ പാപിക്കു വേണ്ടി കൂടി പ്രാർത്ഥിക്കണം. ഒരു പാട് പ്രാർത്ഥന ആവശ്യമുണ്ട്.
.
എൻറെ രണ്ടു വർഷത്തെ രോഗാവസ്ഥയിൽ ദൈവത്തിൻറെ ഫലം ആഴത്തിൽ അറിയുന്നതിന് ഇടയായി, എന്നെ കുറച്ച് പഠിപ്പിച്ചു. എൻറെ ഓടിനടപ്പിനെപ്പറ്റി പഠിച്ചത്, അനങ്ങാൻ വയ്യാതെ കിടന്നപ്പോഴാണ്. നിങ്ങളുടെ പ്രാർത്ഥനകൾ കൊണ്ട് സൗഖ്യമായി. തുടർന്നും പ്രാർത്ഥിക്കണം ലോകത്തിനു കൂടുതൽ നന്മകൾ ചെയ്യുന്നതിന് കഴിയണം; നിങ്ങളുടെ സ്നേഹത്തോട് അപേക്ഷിക്കുന്നു”.

Notes/കുറിപ്പുകൾ
================::

1.Holy Eucharist / Holy Communion = ക്രിസ്തുവിൻറെ തിരുശരീര-രക്തങ്ങൾ / അപ്പവും-വീഞ്ഞും.

2.Foundations of High-energy Physics’: എന്ന വിഷയത്തിൽ, 1993 മെയ് 29-ന് കൊളോൺ സർവ്വകലാശാലയിൽ പ്രഭാഷണത്തിന് പോകവേ, ഓക്സ്ഫഡിൽ നിന്ന് ജർമനിയിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തിൽ വച്ച് പക്ഷാഘാതം ഉണ്ടാവുകയും, ഗ്രീഗോറിയോസ് തിരുമേനിയുടെ ശരീരം ഭാഗീകമായി തളർന്നു പോവുകയും ചെയ്തു

(പകര്‍ത്തിയെഴുതിയത്: അനില്‍ ജി. ജോര്‍ജ്)