Early Christian Monastic Life / Dr. Paulos Mar Gregorios

ഗ്രീഗോറിയൻ ചിന്തകൾ 

കോട്ടയം ഓർത്തഡോക്സ് തിയളോജിക്കൽ സെമിനാരി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് എടുത്ത ക്ലാസ്സ്.

pmg

ഇഹിദോയോ ബ്രോ = ഏകജാനതായ പുത്രൻ (സുറിയാനി)

പുത്രൻതമ്പുരാൻറെ ഏകത്വം പോലുള്ള ഏകത്വം = സന്യാസം; ഇതാണ് ഒരു വ്യാഖ്യാനം. ഏറ്റവും ആഴമുള്ള പദ പ്രയോഗമാണ്. എങ്കിലും കൂടുതൽ പ്രചാരം കിട്ടിയ വാക്ക് മറ്റൊന്നാണ്:

ദയറാ = വീട് (സുറിയാനി) ദയറോയോ = സന്യാസവീട്ടിൽ താമസിക്കുന്നവർ.

ഒൾമോ = ലോകം (സുറിയാനി)
ഓൾമോയോ = അൽമായക്കാരൻ

ഗ്രീസിലെ മൗണ്ട് ആതോസിൽ കഴിയുന്ന സന്യാസിമാർക്കു ആഴ്ചയിലൊരിക്കൽ പുറത്തുപോകുന്നതിന് അനുവാദമുണ്ട് , “ലോകത്തിൽ പോവുക” എന്നാണു അവർ അതിന് പറയുക

മങ്ക് (Monk ) = എല്ലാ മതത്തിലും, സന്യാസ ജീവിതമുണ്ട്. ഇസ്‌ലാമിക മതത്തിൽ സൂഫി. ജൂതരിൽ ഖുംറാൻ, ജൈനരിൽ മുനി- മൗനി ആയവൻ-പരിവ്രാജക. ബുദ്ധ മതത്തിൽ ഭിക്ഷു.

ഗ്രീക്ക്- പൈതഗോറസ്/പ്ലേറ്റോയുടെ അക്കാദമിയിൽ കറുത്ത കുപ്പായം നിർബന്ധം = ശവശരീരത്തിൻറെ വേഷം. “മരണത്തെ സ്വയം സ്വീകരിക്കുന്നവൻ” എന്നതിൻറെ പ്രതീകം. ഇതാണ് കറുത്ത കുപ്പായത്തിൻറെ ഉത്ഭവം.

ഇന്ന് വക്കീലന്മാർ, ജഡ്ജസ്, യൂണിവേഴ്സിറ്റി വൈസ് ചാൻസിലോർസ്, ബിരുദദാനം ചടങ്ങിൽ ഒക്കെ കറുത്ത കുപ്പായം ഈ അർത്ഥത്തിൽ ധരിക്കുന്നു. ഈ ലോകവുമായി ഉള്ള ബന്ധം വിട്ടു മറുലോകത്തേക്കു ലക്‌ഷ്യം വെക്കുന്നതാവണം, ജ്ഞാന സമ്പാദനത്തന്റെ ലക്‌ഷ്യം. ഇതാണ്, കറുത്ത കുപ്പായത്തിൻറെ ഉദ്ദേശം.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ക്ലാസ് റൂമിൽ കറുത്ത കോട്ട് നിർബന്ധം. ഇതെല്ലം തന്നെ ഗ്രീക്ക് പ്ലേറ്റോണിക് പാരമ്പര്യം.

ശ്രവണന്മാർ = വേദം സ്വീകാരിത്താത്തവൻ. (ബ്രാഹ്മണന് വേദം നിർബന്ധം) ശ്രവണന്മാർ വലിയ സന്യാസിമാർ. ഇവർ ഇന്ത്യയിൽ സന്യാസ ജീവിതം ആരംഭിച്ചു എന്ന് പറയാം. ഹിന്ദുവിൽ ഇത് ഋഷിമാർ. ഇത് പിന്നീട് മാത്രം ഭാരതത്തിൽ വന്നത്.

ക്രിസ്ത്യൻ ട്രഡിഷനലിൽ; ബുദ്ധ മതക്കാർ അശോകൻറെ കാലത്തു ഗ്രീസ്-ഇസ്രായേൽ, ഈജിപ്ത് എന്നിവടങ്ങളിൽ യാത്ര ചെയ്തിരുന്നു.. സന്യാസം ഇവിടെ നിന്ന് വിദേശത്തോട്ടു പോയി എന്നു പറയാം. ചൈനീസ് മതത്തിലും, സന്യാസ ജീവിതം സാധാരണമായിരുന്നു.

ജൂതരിലെ ഖുംറാൻ-എസ്സീൻ സമുദായം വലിയ സന്യാസിമാരായിരുന്നു.

ക്രിസ്ത്യൻ സന്യാസ ട്രഡിഷൻ
+++++++++++++++++++++++++++++++++
ഈജിപ്റ്റിൽ . റോമൻ ഡീസിയസ് ചക്രവർത്തിയുടെ കഠിനമായ പീഡനങ്ങൾ ക്രൈസ്തവരെ സന്യാസജീവിതത്തിലേക്കു തിരിച്ചു. റോമൻ സാമ്രാജ്യത്തിന്റെ തകർച്ച ആരംഭിച്ചിരുന്നു. അതിനു കാരണം ക്രിസ്ത്യാനികൾ എന്ന് ചക്രവർത്തിക്ക് ഉപദേശം ലഭിച്ചു. ഇതേ തുടർന്ന് അതി കഠിനമായ പീഡനം അഴിച്ചുവിട്ടു.

ചക്രവർത്തിയുടെ കുടുംബത്തിൽ പെട്ട രാജ അവകാശികളെപ്പോലും ക്രൈസ്തവ വിശ്വാസത്തിൻറെ പേരിൽ ഡീസിയൻ ചക്രവർത്തി വധിച്ചു. എല്ലാ മനുഷ്യരും റോമൻ ദേവീദേവന്മാർക്കു ബലീ അർപ്പിച്ച സാക്ഷ്യപത്രം കരുതണം. ഇല്ലാത്തവരെ നിഷ്ട്ടൂരം വധിച്ചു.

അനേകം പേർ മരുഭൂമിയിലേക്ക് പോയി ഒളിച്ചു പാർത്തു. ഇത് ക്രൈസ്തവ സന്യാസ ജീവിതത്തിലേക്ക് തുടക്കം ആയി. 115 വയസ്സിൽ കാലം ചെയ്ത വിശുദ്ധ പോൾ ഓഫ് തീബ്സ്, 15 വയസ്സിൽ സഹാറയിൽ ഒളിച്ചോടി, ഗുഹയിൽ ജീവിച്ചു. 100 വർഷം സഹാറാ മരുഭൂമിയിൽ സന്യസിച്ച അപാര സന്യാസിയാണ് വിശുദ്ധ പോൾ.

മണൽ കുന്നിൽ
+++++++++++++++++
ഒരു ജീപ്പിൽ ഞാനും, അന്ന് വാഴിച്ച അന്നത്തെ ഈജിപ്ഷ്യൻ പാത്രികീസും സഹാറയിൽ പോയി. അദ്ദേഹത്തിൻറെ വാഴിക്കൽ ചടങ്ങിന് ഞാൻ പങ്കെടുത്തിരുന്നു. അദ്ദേഹം കാണിച്ചുതന്നു, അദ്ദേഹം ജീവിച്ച ഗുഹ. മണൽ കുന്നിൽ, രണ്ടര അടി വ്യാസത്തിൽ ദ്വാരം. ഞങ്ങൾ നാലുകാലിൽ നിരങ്ങി കയറി. രണ്ടു ദ്വാരങ്ങൾ. ഒന്നിലൂടെ കാറ്റ് കയറി മറ്റെതിലൂടെ ഇറങ്ങും. അകത്തു എയർ കണ്ടിഷൻറെ സുഖം. എന്നാൽ, പുറത്തു കൊടും ചൂട്. നോക്കെത്താ ദൂരത്തു ചക്രവാളത്തോളം വെളുത്ത മണൽ മാത്രം. ഒരു പുൽനാമ്പുപോലും കാണുവാൻ കഴിയില്ല.

ഇവിടെ പോൾ ഓഫ് തീബ്സ് 100 കൊല്ലം ജീവിച്ചു . ആദ്യ ക്രൈസ്തവ സന്യാസി എന്ന് അറിയപ്പെടുന്നു. ഓർത്തോഡോക്സ്-കത്തോലിക്കാ സഭകൾ വിശുദ്ധനായി ബഹുമാനിക്കുന്നു. ഏലീയാവിനു എന്നപോലെ, ഒരു കാക്ക ദിവസേന അപ്പക്കക്ഷണം നൽകി എന്ന് പാരമ്പര്യം

ഇദ്ദേഹത്തിൻറെ ശിഷ്യൻ അന്തോണിയോസ്, സന്യാസ പ്രസ്ഥാനം ഏറെ മുന്നോട്ടു വളർത്തി.

ഇന്ത്യയുടെ മൂന്നിരട്ടി വലുപ്പമുള്ള സഹാറ
+++++++++++++++++++++++++++++++++++++++++++++
ഇക്കാലത്തും, ഇപ്പോഴും സഹാറയിലെ വിജനമായ മണൽ ഗുഹകളിൽ ഏകമായി സന്യസിക്കുന്നവർ ഉണ്ട്. നടന്നാൽ, ഒരു ദിവസത്തെ ദൂരത്തിൽ മണൽക്കാട്ടിലെ ഒരു കൊച്ചു മൊണാസ്റ്ററി. അവിടെ നിന്ന്, 40 ദിവസത്തിലൊരിക്കൻ, നാൽപ്പതു ചെറിയ റൊട്ടിയും, കുടിക്കാനുള്ള വെള്ളവും, കന്നാസിൽ കഴുകാനുള്ള വെള്ളവും നൽകും. അതു തലച്ചുമടായി കൊണ്ടുവരും.. ഒരു ദിവസം കൂടി നടന്നു തിരികെ വീണ്ടും ഗുഹയിൽ. ഇതാണ് ക്രൈസ്തവൻറെ സന്യാസ ജീവിതം.

ഇന്ത്യയുടെ ഏകദേശം മൂന്നിരട്ടി വലുപ്പമുള്ള സഹാറ മരുഭൂയിലെ മണൽ ഗുഹകളിൽ ഇതുപോലും ഇല്ലാതിരുന്ന കാലത്തു സന്യാസിമാർ എങ്ങനെ ജീവിച്ചു എന്നത് അത്ഭുതാവഹമാണ്.

അന്തോണീസ് പിന്നീട് സന്യാസ സമൂഹം വളർത്തി (AD 305-310); Coenobium (ഗ്രീക്ക്): കോമ്മൺ + ലൈഫ് (ഗ്രീക്ക്). ഏകാന്തവാസികൾ വേറെയുണ്ട്.

ആബൂനാ മക്കാറി മൊണാസ്റ്ററി
++++++++++++++++++++++++++++++++++++
ആബൂനാ മക്കാറി മൊണാസ്റ്ററിയിൽ ഇപ്പോഴും അതിൻറെ പ്രധാന സന്യാസിയായ മാർ മാത്ത മെസ്‌കീൻ (Matta El Meskeen – Mathew the Poor) എല്ലാ വർഷവും, 40 നോമ്പിന് ഗുഹയിൽ തപസ്സിരിക്കും. ഭക്ഷണമില്ല. എല്ലും തോലുമല്ലാതെ മറ്റൊന്നുമില്ലാതെ, ഉഗ്ര യോഗിയാണ്. ഈസ്റ്ററിന് പുറത്തു വരുമ്പോൾ കാണാൻ പാശ്ചാത്യരാടക്കo പതിനായിരക്കണക്കിന് ആളുകൾ വരും. ആ സമയത്തു അദ്ദേഹത്തിൻറെ ആദ്ധ്യാന്മിക പ്രഭ വലുതാണ്. ഒരു പാട് ശിഷ്യന്മാർ വിദേശികളുണ്ട്. എഞ്ചിനീർസ്, ഡോക്ടർസ് പ്രൊഫെഷണൽസ് ഒക്കെ ജോലിവിട്ടു ഇദ്ദേഹത്തിൻറെ ശിഷ്യന്മാരായി ഉണ്ട്.

ഇത്തരം സന്യാസിമാരെ കാട്ടു മൃഗങ്ങളും മറ്റും ഉപദ്രവിക്കില്ല, മറിച്ചു എന്തെങ്കിലും ഭക്ഷണവും മറ്റും നൽകി സഹായിക്കും. അവയ്ക്കു അവരുടെ വിശുദ്ധി തിരിച്ചറിയാൻ കഴിയും.

ഒരു ദൃക്‌സാക്ഷി പറയുന്ന സംഭവം (Book – Fathers) നിങ്ങളെപ്പോലുള്ള റാഷണലിസ്റ്റുകൾക്ക് വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമാണ്. എങ്കിലും അത് സത്യമാണ്:

ഇത്തരത്തിൽ പെട്ട ഒരു സന്യാസിയെക്കാണാൻ ധാരാളം ആളുകൾ വരുമായിരുന്നു. ഒരിക്കൽ ഒരു ചെന്നായ അതിൻറെ കുട്ടിയെ കടിച്ചെടുത്തു കൊണ്ട് വന്ന്, സന്യാസിയുടെ മുന്നിൽ വച്ചു. കുഞ്ഞിന് അസുഖമാണ്. സന്യാസി കൈവച്ചു പ്രാർത്ഥിച്ചു. അതിനു ഭേദം വന്നു. ചെന്നായ പോയി, 5 -6 മാസങ്ങൾക്കു ശേഷം വീണ്ടും വന്നു. അതിൻറെ വായിൽ ഒരു മാൻതോൽ കടിച്ചു പിടിച്ചിരുന്നു. അത് സന്യാസിക്കുള്ള അതിൻറെ സ്നേഹ സമ്മാനമായിരുന്നു!

_______________________________________________________________________________________

പോപ്പ് ഷെണൂഡയോടൊപ്പം ആദിമസന്യാസ പിതാക്കന്മാര്‍ സന്യസിച്ച ഗുഹകള്‍ സന്ദര്‍ശിച്ച അപൂര്‍വ അനുഭവം ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് വിവരിക്കുന്നു.