Learn from the Master (not Pastor)
ഗ്രിഗോറിയൻ ചിന്തകൾ
ഡോ.പൗലോസ് മാർ ഗ്രീഗോറിയോസ്
‘അവൻറെ അമ്മയാകട്ടെ ഈ സംഗതികളെല്ലാം അവളുടെ ഹൃദയത്തിൽ സംഭരിച്ചു വെച്ചു’ (വി. ലൂക്കോസ് 2:51)
“ഇതാണ് സഭയുടെ അടിസ്ഥാനം. സുവിശേഷമാകുന്ന ദിവ്യ വചനത്തെ നാം ഹൃദയപൂർവ്വം സ്വീകരിക്കുകയും സംഭരിക്കുകയും ചെയ്യുന്നതുമൂലം യഥാർത്ഥ ദിവ്യ വചനമാകുന്ന യേശുമിശിഹാ നമ്മിലേക്ക് എഴുന്നെള്ളി വരുന്നു (വിശുദ്ധ കുർബ്ബാന).
വി ലൂക്കോസ് 11:28 ഒരിക്കൽ കൂടി വായിച്ചു നോക്കുക. അതാണ് വിശുദ്ധ ദൈവ മാതാവിന്റെ യഥാർത്ഥ ഭാഗ്യം. വിധിനിർണായകമായ ദൈവവചനം കേൾക്കുകയും അവയെ ഹൃദയത്തിൽ സംഭരിക്കുകയും ചെയ്യുന്നവർ ഭാഗ്യവാൻമാർ.
കന്യക മറിയാമിന് ഉണ്ടായ അനുഭവത്തിൽ നിന്നാണ് സഭയുടെ ഉത്ഭവം. പരിശുദ്ധ കന്യക ദൈവ വചനത്തെ ശ്രവിക്കുകയും, സ്വീകരിക്കുകയും, ഹൃദയത്തിൽ സംഭരിക്കുകയും ചെയ്തു. അങ്ങനെ പുത്രൻ തമ്പുരാൻ ആ ജീവിതത്തിൽ ഉരുവായി.
ഈ കർതൃ ശരീരമാണ് സഭ.
സഭയെയും, പരിശുദ്ധ കന്യകയെയും, നമ്മുടെ കർത്താവിനെയും അന്യോന്യം മാറ്റി നിറുത്തുവാൻ സാദ്ധ്യമല്ല.
ഇതാണ് കിഴക്കൻ സഭകൾ വിശുദ്ധ മറിയാമിന് കൊടുക്കുന്ന അതുല്യ സ്ഥാനത്തിൻറെ അടിസ്ഥാനം. അത് വേദപുസ്തകത്തിന് എതിരല്ല; പ്രത്യുത, വേദാധിഷ്ഠിതമാണ്”
PMG