ഗ്രിഗോറിയന്‍ പ്രബന്ധ രചനാമത്സരം 2025

വിശ്വപ്രസിദ്ധ ചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ഡോ. പൗലോസ് മാര് ഗ്രീഗോറിയോസിന്റെ ഓര്മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ഗ്രിഗോറിയന് ദര്ശനങ്ങളെക്കുറിച്ച് പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു.
വിഷയങ്ങള്
1. പ്രപഞ്ചത്തിന്റെ സുസ്ഥിരമായ ഭാവി: ഗ്രിഗോറിയന് ദര്ശനം (Towards a sustainable Future: Gregorian Vision).
2. റഷ്യയില് നടന്ന റൗണ്ട് ടേബിള് കോണ്ഫറന്സുകളിലെ ഡോ. പൗലോസ് മാര് ഗ്രീഗോറിയോസിന്റെ പങ്കും ആ കോണ്ഫറന്സുകള് ലോകസമാധാനത്തിനു നല്കിയ സംഭാവനകളും (The role of Dr. Paul Mar Gregorios in the Round Table Conferences held in Russia and the contributions those conferences made to world peace).
3. മലങ്കര ഓര്ത്തഡോക്സ് സഭയും റോമന് കത്തോലിക്കാ സഭയും തമ്മിലുള്ള സഭൈക്യ സംഭാഷണങ്ങള്: ഡോ. പൗലോസ് മാര് ഗ്രീഗോറിയോസിന്റെ പങ്ക് (Dialogues on Ecumenical Unity between the Malankara Orthodox Church and the Roman Catholic Church: The Role of Dr. Paulos Mar Gregorios).
ഈ മൂന്ന് വിഷയങ്ങളില് ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് 10 A4 പേജ് വരുന്ന ഒരു പ്രബന്ധം (12 പോയിന്റ് അക്ഷര വലിപ്പം, spacing: normal) രചിച്ച് 7012270083 എന്ന വാട്സാപ്പ് നമ്പറിലോ mtvmosc@gmail.com എന്ന ഇ മെയിലിലോ അയയ്ക്കുക.
പ്രബന്ധം ലഭിക്കേണ്ട അവസാന തീയതി: നവംബര് 15, 2025.
ഒന്നാം സമ്മാനം: 5000 രൂപയും 2000 രൂപ വിലയുള്ള ഗ്രിഗോറിയന് രചനകളും.
രണ്ടാം സമ്മാനം : 3000 രൂപയും 2000 രൂപ വിലയുള്ള ഗ്രിഗോറിയന് രചനകളും.
മൂന്നാം സമ്മാനം : 2000 രൂപയും 2000 രൂപ വിലയുള്ള ഗ്രിഗോറിയന് രചനകളും.
പങ്കെടുക്കുന്ന എല്ലാവര്ക്കും പ്രോത്സാഹന സമ്മാനങ്ങള് ലഭിക്കുന്നതാണ്.
ജാതിമതവ്യത്യാസമോ പ്രായപരിധിയോ ഇല്ല. ഏവര്ക്കും പങ്കെടുക്കാം. ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം.
പ്രത്യേകം ശ്രദ്ധിക്കുക: വിഷയങ്ങളെക്കുറിച്ച് ഗവേഷണം ചെയ്തും പഠിച്ചും എഴുതുക. മാര് ഗ്രീഗോറിയോസിന്റെ ജീവചരിത്രരേഖ എഴുതി പേജ് തികയ്ക്കാന് ശ്രമിക്കാതിരിക്കുക. നിര്മ്മിത ബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കിയ രചനകള് സ്വീകരിക്കുന്നതല്ല.
കൂടുതല് വിവരങ്ങള്ക്കും നിങ്ങള് തിരഞ്ഞെടുക്കുന്ന വിഷയത്തെക്കുറിച്ചുള്ള പ്രബന്ധ രചനയ്ക്കാവശ്യമായ സോഴ്സുകള്ക്കും ബന്ധപ്പെടുക: 7012270083
സംഘാടകര്: ഗ്രിഗറി ഓഫ് ഇന്ത്യാ സ്റ്റഡി സെന്റര്, കോട്ടയം. Mob: 7012270083
_______________________________________________________________________________________________________________________________________
Pl. visit http://paulosmargregorios.in/ for materials.
1. പ്രപഞ്ചത്തിന്റെ സുസ്ഥിരമായ ഭാവി: ഗ്രിഗോറിയന് ദര്ശനം (Towards a sustainable Future: Gregorian Vision).
materials:
1. The Human Presence. For copy Contact: 7012270083
2. http://paulosmargregorios.in/?cat=212
3.  https://sophiaelibrary.blogspot.com/2019/04/books-written-by-dr-paulos-mar-gregorios.html
4.  ഫാ. എം. എസ്. സഖറിയാ റമ്പാന്‍. സമൂഹവും പരിസ്ഥിതി പ്രശ്ന ങ്ങളും മാര്‍ ഗ്രീഗോറിയോസിന്‍റെ വീക്ഷണത്തില്‍. കോട്ടയം: 2006.
5. Towards a Sustainable Future | Fr. Dr. K. M. George

2. റഷ്യയില് നടന്ന റൗണ്ട് ടേബിള് കോണ്ഫറന്സുകളിലെ ഡോ. പൗലോസ് മാര് ഗ്രീഗോറിയോസിന്റെ പങ്കും ആ കോണ്ഫറന്സുകള് ലോകസമാധാനത്തിനു നല്കിയ സംഭാവനകളും (The role of Dr. Paul Mar Gregorios in the Round Table Conferences held in Russia and the contributions those conferences made to world peace).

  1. Auto Biography of Dr. Paulos Mar Gregorios. Chapter 8. The Soviet Union That Was: Communism, Socialism, Liberalism and other Isms (incomplete)
  2. Biography in Malayalam. Chapter 05
  3. Articles on Russia.
  4. വിശുദ്ധനായ ആചാര്യന്‍ | ഗുരു നിത്യ ചൈതന്യ യതി
  5. മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും | പി. ഗോവിന്ദപ്പിള്ള
  6. The Journal of the Mosco Patriarchate, No. 5, 1987
  7. Index of Star of The East

3. മലങ്കര ഓര്ത്തഡോക്സ് സഭയും റോമന് കത്തോലിക്കാ സഭയും തമ്മിലുള്ള സഭൈക്യ സംഭാഷണങ്ങള്: ഡോ. പൗലോസ് മാര് ഗ്രീഗോറിയോസിന്റെ പങ്ക് (Dialogues on Ecumenical Unity between the Malankara Orthodox Church and the Roman Catholic Church: The Role of Dr. Paulos Mar Gregorios).

  1. John Paul II and Indian Orthodox Church / Dr. Paulos Mar Gregorios
  2. The Jarring Note Made More Jarring / Rev. Dr. C. A. Abraham

    പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു നടന്ന അജമോഷണ വിവാദത്തിലെ റോമന്‍ കത്തോലിക്കാ ഭാഗത്തു നിന്നു പ്രസിദ്ധീകരിച്ച ഒരു ലഘുലേഖ.

  3. പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര / ജോയ്സ് തോട്ടയ്ക്കാട്
  4. LOVE’S FREEDOM: THE GRAND MYSTERY: A Spiritual Autobiography

_________________________________________________________________________________________________________________________________________________

ശ്രദ്ധിക്കുക

ഈ മൂന്ന് വിഷയം സംബന്ധിച്ചും നിലവില്‍ ലേഖനങ്ങളോ പഠനങ്ങളോ പ്രബന്ധങ്ങളോ ഇല്ല. ഈ സോഴ്സുകളും മറ്റ് സോഴ്സുകള്‍ ഗവേഷണം ചെയ്തും ഗൂഗിള്‍ സേര്‍ച്ച് ചെയ്ത് കണ്ടെത്തിയും ലേഖനം എഴുതുക. മാര്‍ ഗ്രീഗോറിയോസിന്‍റെ ജീവചരിത്രരേഖ എഴുതി പേജ് തികയ്ക്കാന്‍ ശ്രമിക്കാതിരിക്കുക.

ടൈപ്പ് ചെയ്ത 10 പേജ് മാറ്റര്‍ ആണ് വേണ്ടത്. കൈയെഴുത്താണെങ്കില്‍ 15 പേജ് എഴുതണം. പിഡിഎഫ് ഫയലായി ആണ് അയക്കേണ്ടത്.

പിഡിഎഫ് ആക്കി അയക്കാന്‍ അറിയാത്തവര്‍ക്ക് പോസ്റ്റലില്‍ അയക്കാനുള്ള വിലാസം

Sophia Books
IInd Floor, Old Kandathil Building
Thirunakkara, Kottayam
PIN 686001
Mob: 7012270083