PMG Chair International Seminar on Secular Humanism

DSC09783

Inauguration of PMG Chair International Seminar on Secular Humanism. M TV Photos

PMG Chair International Seminar on Secular Humanism. M TV Photos

അന്തര്‍ദേശീയ സെമിനാര്‍ സമാപിച്ചു
ഏറ്റുമാനൂര്‍: മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് ചെയറിന്‍റെ ആഭിമുഖ്യത്തില്‍, ‘മതേതര മാനവികത, മതം, സംവാദം’ എന്ന വിഷയത്തില്‍ നടന്ന ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ സമാപിച്ചു. വൈവിധ്യമേറിയ മതസംസ്കൃതികളും ആധുനിക മതേതര ദര്‍ശനങ്ങളും തമ്മിലുള്ള ക്രിയാത്മകമായ സംവാദം എങ്ങിനെ ജനാധിപത്യ മൂല്യങ്ങളെയും സാമൂഹ്യ സൗഹാര്‍ദ്ദത്തെയും ശക്തീകരിക്കും എന്നതായിരുന്നു മുഖ്യ ചര്‍ച്ച. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി. രാജീവ്, ഡോ. കെ. എസ്. രാധാകൃഷ്ണന്‍, ഡോ. റോയി സി. മാത്യു, പഠനപീഠം അദ്ധ്യക്ഷന്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്, ഡോ. വര്‍ഗീസ് മണിമല എന്നിവര്‍ നേതൃത്വം നല്‍കി.
ചര്‍ച്ചകളില്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്, ഡോ. ഇര്‍ഫാന്‍ എഞ്ചിനിയര്‍, ഡോ. എഡ്വഡ് ആലം, ഗിഷെ ജാഗ്പൂപ് ചോദന്‍ സ്വാമി ഹരിപ്രസാദ്, ഡോ. പനീര്‍സെല്‍വം, ഫാ. തോമസ് വര്‍ഗീസ് ചാവടിയില്‍, ഡോ. എം. എന്‍. കാരശ്ശേരി, ഡോ. ഹരി ലക്ഷ്മീന്ദ്രകുമാര്‍, റാബി എസക്കിയേല്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ രചനകളും പഠനങ്ങളും സമാഹരിക്കുന്നതിനും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിനും നടത്തിയ സമഗ്ര സംഭാവന അടിസ്ഥാനമാക്കി മാധ്യമ പ്രവര്‍ത്തകനും പ്രസാധകനുമായ ജോയ്സ് തോട്ടയ്ക്കാടിനെ സമ്മേളനം ആദരിച്ചു. പതിനായിരം രൂപയുടെ അവാര്‍ഡും പൊന്നാടയും പ്രശസ്ത ബുദ്ധിസ്റ്റ് ചിന്തകന്‍ ഗിഷെ ജാഗ്പൂപ് ചോദന്‍ സമ്മാനിച്ചു.

A Panchsheel for Religions / Dr. Paulos Mar Gregorios

Towards A New Enlightenment / Dr. Paulos Mar Gregorios

Certainty and the Secular / Dr. Paulos Mar Gregorios

The Dialogue of the Spirit / Dr. Paulos Mar Gregorios

നമുക്കാവശ്യം സര്‍വ്വമത സംഗ്രാഹിയായ ഒരു വിശ്വനാഗരികത / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

pmg_chair_1 pmg_chair_2 pmg_chair_3 pmg_chair_4

pmg_chair_seminar