
മാർ ഗ്രീഗോറിയോസ് അനുസ്മരണം നടത്തി
കോട്ടയം : ഓർത്തഡോൿസ് വൈദിക സെമിനാരിയിലെ മാർ ഗ്രീഗോറിയോസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അനുസ്മരണ സമ്മേളനം യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി സർവകലാശാല പൗലോസ് മാർ ഗ്രീഗോറിയോസ് ചെയർ അധ്യക്ഷൻ ഫാ. ഡോ. കെ. എം. ജോർജ് മുഖ്യപ്രഭാഷണം നടത്തി.

വര്ഗീസ് ദാനിയേൽ അനുസ്മരണ പ്രഭാഷണം നടത്തി. സെമിനാരി ബർസാർ ഫാ. ഡോ. നൈനാൻ കെ ജോർജ്, പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, എം. ഒ.സി പബ്ളിക്കേഷൻ സെക്രട്ടറി ഫാ.എബ്രഹാം ജോൺ, ഫാ.ഇയ്യോബ് ഒ ഐ സി, എന്നിവർ പ്രസംഗിച്ചു
.
പൗലോസ് മാർ ഗ്രീഗോറിയോസ് എ സീർ ഫോർ ഔർ ടൈംസ് എന്ന ഇംഗ്ലീഷ് ഗ്രന്ഥം യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലിത്ത ഫാ. ഡോ. കെ. എം. ജോർജിന് നൽകി പ്രകാശനം ചെയ്തു.
21-11-2025
