ഫാ. പോള്‍ വര്‍ഗീസ് സുന്നഹദോസിന് എഴുതിയ കത്ത്

17

പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് മുമ്പാകെ പോള്‍ വര്‍ഗീസ് കശീശാ വിനയാദരപുരസ്സരം സമര്‍പ്പിക്കുന്ന മെമ്മോറാണ്ടം.

അടുത്ത ഒക്ടോബര്‍ മാസത്തില്‍ മലങ്കര അസോസ്യേഷന്‍ കൂടുന്ന സമയത്ത് നമ്മുടെ സഭയിലെ എപ്പിസ്കോപ്പന്മാരായി അഭിഷേകം ചെയ്യ പ്പെടുവാന്‍വേണ്ടി അഞ്ചു സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടണമെന്ന് പ. സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും തീരുമാനമെടുത്തിട്ടുണ്ടല്ലോ.

അങ്ങനെ തിരഞ്ഞെടുക്കപ്പെടുവാനുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ എന്‍റെ പേരു കൂടി ഉള്‍പ്പെടുത്തുന്നതിന് സാങ്കേതികമോ നിയമപരമോ ആയ തടസ്സം ഉണ്ടെന്ന് വിദഗ്ധാഭിപ്രായമുണ്ടായിയെന്നും എന്നാല്‍ അങ്ങനെ തടസ്സമില്ലാ എന്ന അഭിപ്രായമാണ് അഭിവന്ദ്യ തിരുമേനിമാരില്‍ പലര്‍ക്കും ഉള്ളതെന്നും ഞാന്‍ കൂടി സന്നിഹിതനായിരുന്ന കഴിഞ്ഞ മാനേജിംഗ് കമ്മിറ്റിയില്‍ പ്രഖ്യാപിക്കുകയുണ്ടായല്ലോ.

ഇക്കാര്യത്തെ സംബന്ധിച്ച് എന്‍റെ നിലപാടിനെക്കുറിച്ച് പ. സുന്നഹ ദോസിനോ, നമ്മുടെ സഭാംഗങ്ങള്‍ക്കോ തെറ്റിദ്ധാരണകളുണ്ടാകാതിരി ക്കണമെന്ന് എനിക്ക് വളരെ ആഗ്രഹമുണ്ട്.

1965 ഒക്ടോബര്‍ 28-ന് കൊച്ചി ഭദ്രാസനത്തിലെ അസോസ്യേഷന്‍ പ്രതിനിധികളുടെ അനൗദ്യോഗിക വക്താവെന്ന നിലയില്‍ ഡോ. ചാക്കോ ജോര്‍ജ്ജ് അന്ന് ജനീവയിലായിരുന്ന എനിക്ക് ഒരെഴുത്തെഴുതി. 1965 ഡിസംബര്‍ 28-ന് അഞ്ച് മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതിനായി അസോസ്യേഷന്‍ കൂടുന്നതാണെന്നും, അങ്ങനെ തിരഞ്ഞെടുക്കപ്പെടു ന്നവരുടെ ഇടയില്‍ ഞാനും ഉള്‍പ്പെടണമെന്ന് വളരെയധികം ആളുകള്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം എഴുതിയത്: “kindly let me know as early as possible whether we shall be right to include your name in our list of recommended nominees.”

ഈ കത്തിന് ഞാന്‍ 1965 നവംബര്‍ 4-ന് എഴുതിയ മറുപടിയില്‍, ഇതുപോലെയുള്ള മറ്റു പല കത്തുകളും എനിക്ക് കിട്ടിയിട്ടുണ്ടെന്നും, ഞാന്‍ എതിര് പറയരുതെന്നാണ് അവരുടെ അഭ്യര്‍ത്ഥനയെന്നും ഞാന്‍ എഴുതിയിരുന്നു. “I am grateful to all of your for your confidence in me, and pray God that I may someday be worthy of it. For the present, my earnest and most humble request to all of my friends and well – wishers in that you will make it clearly known in the managing committee and in the Association that I am totally unprepared and unwilling to let my name go up. If it goes up, and by some remote chance I am elected, you will place me in the embrrassing position of having to refuse to accept the call of the Church.”
അതേസമയം തന്നെ, പ. കാതോലിക്കാബാവാ തിരുമനസ്സുകൊണ്ട് 1965 ഒക്ടോബര്‍ മാസം 22-ന് താഴെ പറയുംപ്രകാരം ജനീവയിലാ യിരുന്ന എനിക്ക് കല്പന അയച്ചു:

“പ്രിയപ്പെട്ട പോള്‍ വര്‍ഗീസ് അച്ചന് വാഴ്വ്.

പ്രിയനേ,

നമ്മുടെ സഭ ഒരു പരിവര്‍ത്തനഘട്ടത്തില്‍ പ്രവേശിച്ചിരിക്കുകയാണല്ലോ. ഇതിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിവും മനസ്സുമുള്ളവരെ ലഭിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍ അച്ചനെപ്പോലെയുള്ള ആളുകള്‍ മുമ്പോട്ട് വരേണ്ടത് അത്യാവശ്യമാണ്. അച്ചന്‍റെ അവിടെയുള്ള പ്രവര്‍ ത്തനം വിലയേറിയതും പ്രയോജനപ്രദവും ആണെന്ന് നമുക്കറിയാം. നമ്മുടെ പാവപ്പെട്ട സഭയുടെ നാനാവിധ സാഹചര്യങ്ങളും പരിഗ ണനയില്‍ എടുത്തുകൊണ്ട് അച്ചന് സൗകര്യമുണ്ടെങ്കില്‍ ഇവിടെ വന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കാണ്മാന്‍ നാം ആഗ്രഹി ക്കുന്നു.”

1965 നവംബര്‍ 5-നു ഞാന്‍ പ. ബാവാ തിരുമേനിയുടെ കല്പനയ്ക്ക് മറുപടി ബോധിപ്പിച്ചു: “I was in Rome when Bawa Thirumeni’s letter arrived and I am grateful for all the good words that your Holiness has said about me. I would, however, like to make use of this opportunity to repeat my humble request conveyed to you before, that I should be given atleast 10 years time to work out my own ideas in our Church. Therefore once again with all humility and, earnestness, I should like to beg that my name be kept out of any list of nominations for election to the episcopate. I am anxious to come back to India and begin work as early as I can in 1967, but I am quite sure not only that I am unworthy of the episcopate, but also that I have a sense of vocation to work among university students, laymen and theological students. If I get some time I would also like to write some books and produce other literature which will be helpful for our Church. I hope that Bawa Thirumeni and the Episcopal synod will permit me to work out some of these ideas.ڈ

1965 ഡിസംബര്‍ 28-ന് അസോസ്യേഷന്‍ കൂടിയപ്പോള്‍ ഞാന്‍ ഉദ്ദേശിക്കാതെയും എന്‍റെ സമ്മതം കൂടാതെയും അഞ്ച് ഭദ്രാസനങ്ങളില്‍ നിന്ന് എന്‍റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടതായും അസോസ്യേഷന്‍ ഐക കണ്ഠ്യേന എന്നെ തിരഞ്ഞെടുത്തതായും പത്രങ്ങളില്‍ കണ്ടെങ്കിലും, സഭയില്‍ നിന്ന് ഇക്കാര്യത്തെപ്പറ്റി ഔദ്യോഗികമായി എന്നെ അറിയിക്കു കയുണ്ടായിട്ടില്ല. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഞാന്‍ ഇതുവരെയും രേഖാമൂലമായ നടപടിയൊന്നും എടുക്കാതിരുന്നിട്ടുള്ളത്.

എന്നാല്‍ ഞാന്‍ കൂടി സന്നിഹിതനായിരുന്ന കഴിഞ്ഞ മാനേജിംഗ് കമ്മിറ്റിയോഗത്തില്‍ വച്ച് എനിക്ക് ഈ സ്ഥാനത്തിന് അര്‍ഹത യില്ലെന്നും, അതുകൊണ്ട് എന്‍റെ സ്ഥാനാഭിഷേകം വേണ്ടെന്ന് വെച്ചെന്നും, ഈ തീരുമാനം പരിശുദ്ധ സുന്നഹദോസ് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചെടുത്തിട്ടുണ്ടെന്നും വ്യക്തമായി പ്രഖ്യാപിക്കപ്പെട്ടു.

പ. സുന്നഹദോസിന്‍റെ ഈ തീരുമാനം ഏറ്റവും ന്യായാനുസൃതവും സത്യാധിഷ്ഠിതവും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനഫലവുമാണെന്ന് ഞാന്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നു. എളിയവനായ എന്‍റെ അഭി പ്രായത്തില്‍ത്തന്നെ പലവിധത്തിലുള്ള അയോഗ്യതകളുള്ളവനാണ് ഞാനെന്ന് എനിക്കറിയാം. മാത്രമല്ല, ഞാന്‍ 1965-ല്‍ എഴുതി അയച്ചതു പോലെ എന്നെക്കൊണ്ട് ഈ സഭയ്ക്ക് ചെയ്യാവുന്ന സേവനങ്ങള്‍ ഭരണാ ധികാരത്തില്‍ക്കൂടെയെന്നതിനേക്കാളധികമായി ഒരു അദ്ധ്യാപകനെന്ന നിലയിലും ഗ്രന്ഥകര്‍ത്താവെന്ന നിലയിലുമാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് സുന്നഹദോസില്‍ നിന്നും നല്‍കുന്ന നാമനിര്‍ദ്ദേശപത്രികയില്‍ എന്‍റെ പേര്‍ ഇപ്രാവശ്യവും ഉള്‍പ്പെടുത്തരുതെന്ന് ഞാന്‍ ഏറ്റവും താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.

പരിശുദ്ധാത്മാവ് എന്‍റെ ഹൃദയത്തില്‍ സാക്ഷിക്കുന്നത് ഞാന്‍ 1965-ല്‍ പറഞ്ഞതുപോലെ എനിക്കര്‍ഹതയില്ലെന്നും ഞാന്‍ എപ്പിസ് ക്കോപ്പല്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെടരുതെന്നും തന്നെയാണ്. ഈ സഭയിലെ ഒരു എളിയ പട്ടക്കാരനായി ദൈവം അനുവദിയ്ക്കുന്നിട ത്തോളം കാലം ഞാന്‍ വേല ചെയ്തുകൊള്ളാം. കഴിയുന്നതും വേഗം സെമിനാരിയുടെ ഭരണസംബന്ധമായ ചുമതലകളില്‍ നിന്നുകൂടെ എന്നെ ഒഴിവാക്കാമെങ്കില്‍, കൂടുതല്‍ സമയം പഠിപ്പിക്കുന്നതിനും എഴുതുന്നതിനുംവേണ്ടി ചെലവഴിക്കാന്‍ സാധിക്കുമായിരുന്നു. പരിശുദ്ധ സുന്നഹദോസ് ദയവുണ്ടായി ഇക്കാര്യവും കഴിയുന്നതും വേഗം പരിഗണ നയിലെടുക്കണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.

കര്‍ത്താവില്‍ എളിയ ദാസന്‍

പോള്‍ വറുഗീസ് കശീശാ

കോട്ടയം
1974 ജൂലൈ 6-നു.