ഭൗമ ഉച്ചകോടി / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

1992 -ല്‍ റയോഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയെപ്പറ്റി കോട്ടയം സോഫിയാ സെന്‍ററില്‍ 1992 സെപ്റ്റംബര്‍ 13-നു  ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് നടത്തിയ പ്രഭാഷണം. PDF File

“യുദ്ധങ്ങള്‍ക്ക് വേണ്ടിയുള്ള പുതിയ ഇനം ആയുധങ്ങള്‍ നിര്‍മ്മിക്കുവാനുള്ള രാഷ്ട്രങ്ങളുടെ അമിതമായ വ്യഗ്രത ലോകത്തിന്‍റെ തന്നെ നിലനില്പിന് ഇന്നു ഭീഷണി ഉയര്‍ത്തുന്നു. Bacteriological research for weapons മൂലമുണ്ടാകാവുന്ന കുഴപ്പങ്ങള്‍ എന്താണെന്നുള്ളത് നമുക്കിപ്പോഴും കണ്ടുപിടിക്കുവാന്‍ സാധിച്ചിട്ടില്ല. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. റഷ്യന്‍ ഗവണ്‍മെന്‍റും അമേരിക്കന്‍ ഗവണ്‍മെന്‍റും മറ്റു പല ഗവണ്‍മെന്‍റുകളും അന്ന് ഒരു പുതിയ ഗവേഷണം നടത്തിക്കൊണ്ടിരുന്നു. മനുഷ്യനു പ്രതിരോധശക്തി കണ്ടുപിടിക്കുവാനാവാത്ത ഒരു രോഗം ഉണ്ടാക്കുന്ന ബാക്ടീരിയാകളെ സൃഷ്ടിക്കുവാന്‍ വേണ്ടി. സ്ഫോടനമോ മറ്റു വല്ലതുമോ ഒന്നുമില്ലാതെ ആളുകള്‍ താനെ മരിക്കുന്ന ഒരു ആയുധത്തിനുവേണ്ടിയാണീ ഗവേഷണം നടന്നത്.

ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ബാക്ടീരിയാകളില്‍ ഒരെണ്ണം, ലാബൊറട്ടറിയില്‍ നിന്നും അബദ്ധവശാല്‍ രക്ഷപെട്ടു പുറത്തുപോയെങ്കിലോ എന്നൊരു ചോദ്യം 25 വര്‍ഷം മുമ്പ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടു വന്നു. ലാബൊറട്ടറിയില്‍ നിന്ന് ഒരെണ്ണം രക്ഷപെട്ടാല്‍ എന്തുണ്ടാകും? ആ ചോദ്യത്തിന് ഉത്തരം ഇപ്പോള്‍ അറിയാം: എയിഡ്സ്. അതാണ് അവര്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ച മാരകായുധം. ആ ബാക്ടീരിയ ലാബൊറട്ടറിയില്‍ നിന്നും രക്ഷപെട്ടോ ഇല്ലയോ എന്നു പറയുവാന്‍ എനിക്കു സാദ്ധ്യമല്ല. രക്ഷപെട്ടാല്‍ ഉണ്ടാകാവുന്ന ഫലങ്ങള്‍ എയിഡ്സിന്‍റേതിനോടു സമമാണ്. മനുഷ്യനു പ്രതിരോധശക്തി ഇല്ലാത്ത ഒരു രോഗത്തെ മനുഷ്യര്‍ തന്നെ മാനവരാശിക്ക് സംഭാവന ചെയ്തിരിക്കുന്നു!”

– ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

(1992 സെപ്തംബര്‍ 13-ാം തീയതി കോട്ടയം സോഫിയാ സെന്‍ററില്‍ വച്ച് കേരളത്തിലെ വിവിധ പരിസ്ഥിതി, സാംസ്ക്കാരിക, രാഷ്ട്രീയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന ഭൗമ ഉച്ചകോടി സെമിനാറില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്നും. സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്)