A. D. 250 വരെ റോമൻ സാമ്രാജ്യത്തിലെ ക്രിസ്തീയത:
1. പലെസ്തീനിയൻ ക്രിസ്തീയത : യഹൂദരുടെ വിശ്വാസങ്ങളെ മുറുകെ പിടിച്ചു കൊണ്ട് യേശു, മിശിഹാ ആണെന്നു സമ്മതിക്കുന്നവർ .
2 .ഹെലനിക് ക്രിസ്തീയത : അലക്സാണ്ടരുടെ ശേഷം മധ്യ പൂർവ ദേശങ്ങളിൽ വികസിച്ച പുതിയ ഗ്രീക്ക് സംസ്കാരത്തിൽ വളർന്ന ക്രിസ്തീയത. ഹെലനിക് pure ഗ്രീക് സംസ്കാരം അല്ല. ഈജിപ്ഷ്യൻ, സിറിയൻ , കാൽദിയൻ , തുടങ്ങി പലതും കൂടി ചേർന്ന ഈ സംസ്കാരത്തിന്റെ മുഖ രൂപം ഗ്രീക് ആയിരുന്നു. ഈസ്റ്റേൺ ഗ്രീസും വെസ്റ്റേൺ ഗ്രീസും ഉൾപ്പെടുന്ന സ്ഥലം. ഈസ്റ്റേൺ ഗ്രീസിലെ (ടർക്കി) – ഏഷ്യ മൈനറിലെ– പട്ടണങ്ങളായ എഫേസൂസ് , സ്മിർണ etc തുടങ്ങിയവയും വെസ്റ്റേൺ ഗ്രീസ് അഥവാ ആറ്റിക (ഏതൻസ്) ലെ സ്ഥലങ്ങളും ഉൾപ്പെടുന്ന ഹെലനിക് ക്രിസ്തീയതയുടെ പ്രധാന കേന്ദ്രം അന്തിയോക്യ.
3. അലക്സാണ്ഡ്രിയൻ ക്രിസ്തീയത : വളരെ അത്ഭുതാവഹമായ ഒരു സംസ്കാരം. ഈജിപ്ഷ്യൻ എന്ന് പൂർണമായും പറയുവാൻ പറ്റില്ല. ഹെലനിക് എന്നും പറയുവാൻ പറ്റില്ല. അലക്സാണ്ടറുടെ പിൻഗാമി ടോളമി ഉണ്ടാക്കിയ നഗരമാണ് അലക്സാണ്ഡ്രിയ. ഏതാണ്ട് 330 നു ശേഷം ആതൻസിനെ കാൾ കൂടുതലായി ഗ്രീക്കുകാരുടെ സാംസ്‌കാരിക കേന്ദ്രമായി. ഗ്രൗണ്ട് കൾചർ ഈജിപ്ഷ്യൻആണ്. അതിന്റെ മുകളിൽ ഹെല്ലെനിക് സംസ്കാരം ചേർത്തതാണ് അലക്സാണ്ഡ്രിയൻ സംസ്കാരം. ഈ സംസ്‌കാരത്തിന്റെ കേന്ദ്രം മുസീയോൺ .സകല കലകളുടെയും ദേവതമാർ എന്ന അർത്ഥമുള്ള മ്യുസസ് എന്ന വാക്കിൽ നിന്നും വന്നതാണു മ്യുസേയോൺ. ഒരു കലാകേന്ദ്രമായി ഉണ്ടാക്കിയതാണ് ഇത്. 1 മില്യൺ മനുസ്ക്രിപ്റ്സ് ഉണ്ടായിരുന്ന വലിയ ഒരു ലൈബ്രറി ഇവിടെ ഉണ്ടായിരുന്നു. എല്ലാം ഉണ്ടായിരുന്നു അവിടെ. ഇന്ത്യൻ ഡോക്യൂമെന്റസ് വരെ ഉണ്ടായിരുന്നു. പാശ്ചായത്യർ പക്ഷെ സമ്മതിക്കില്ല . അവർ അത് ഒരു വെസ്റ്റേൺ ഗ്രീക് സിറ്റി എന്ന് പറഞ്ഞു ബഹളം വെക്കുകയാണ്. അലക്സാണ്ഡ്രിയയുടെ ഏഴിൽ മൂന്നു ഭാഗം യഹൂദൻ മാർ ആയിരുന്നു. അവരുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു അത്. പിന്നെ എങ്ങനെ അത് ഹെലനിക് ആകും. Jews നു അവിടെ ഒരു patriarch പോലുമുണ്ടായിരുന്നു. അങ്ങെനെയുള്ള ഒരു Jewish സിറ്റി ആണ്. ക്രിസ്ത്യൻ സിറ്റി ആണ്. എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാ knowledge ഉള്ള ഒരു സിറ്റി ആണ്. പക്ഷെ അടിയിൽ കിടക്കുന്നതു ഈജിപ്ഷ്യൻ സംസ്കാരം ആണ്.
4 , സിറിയൻ ക്രിസ്തീയത: മുകളിൽ പറഞ്ഞവയിൽ നിന്നെല്ലാം പഠിച്ചു എങ്കിലും വ്യത്യസ്ത മായ ഒരു സംസ്കാരം. വളരെ സമ്പന്നമായ ഒരു സംസ്കാരം. ഇന്ന് സിറിയകാരെ പറ്റി എന്തെല്ലാം മുൻവിധികൾ ഉണ്ടെകിലും സിറിയ എന്ന ആ സംസ്കാരത്തെ പറ്റി വലിയ അഭിപ്രായം ആണ് എനിക്കുള്ളത്. ഇപ്പോൾ ഒന്നും ഇല്ല. ഇന്ന് വെസ്റ്റിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം പോയത് സിറിയൻ സംസ്കാരത്തിൽ നിന്നാണ്. വലിയ ഒരു cultural സെന്റർ ആയിരുന്നു. അതിന്റെ കേന്ദ്രം എടെസ്സ (ഉറഹാ) പക്ഷെ Tigris–Euphrates മെസപ്പൊട്ടാമിയ വരെ വ്യാപിച്ചു കിടക്കുന്നു. അന്തിയോക്യയുടെ ഗ്രാമീണ സ്ഥലങ്ങളിൽ മുന്നിട്ടു നിന്നതു സിറിയൻ സംസ്കാരമായിരുന്നു. അതെ പോലെ അന്തിയോക്യ സിറ്റിക്കു അകത്തു ഗ്രീക്കുകാരും മുന്നിട്ടു നിന്നു. 95 % ക്രിസ്ത്യാനികൾ ആയി തീർന്ന വലിയ പവർഫുൾ ക്രിസ്തീയത ആണ് എടെസ്സൻ ക്രിസ്തീയത. very creative ക്രിസ്ത്യാനിറ്റി. പക്ഷെ western scholars അതിനു ക്രെഡിറ്റ് കൊടുക്കത്തില്ല. ഇത്തിരി backward ആണെന്നാണ് അവരുടെ വിചാരം. പക്ഷെ വളരെ ശക്തി ഉള്ള ക്രിസ്തീയത ആയിരുന്നു. ഒരു പാട് martyr സിനേയും ഫിലോസോഫേഴ്സിനെയും ഉണ്ടാക്കിയ ക്രിസ്തീയത. ഇപ്പോഴത്തെ സുറിയാനി ക്രിസ്ത്യാനികളെ കണ്ടാൽ വലിയ സങ്കടം ഉണ്ട്. ഒന്നും ഇല്ല. പക്ഷെ അവർ അങ്ങനെ ആയിരുന്നില്ല. ഇപ്പോഴും എടെസ്സയിൽ ഉള്ള പഴയ ആൾകാർ പറയും അവരുടെ സ്ഥാപകൻ തോമാ സ്ലീഹായാണ് എന്ന്. കാരണം എന്താണ്? അബ് ഗാർ രാജാവിന്റെ കഥ തന്നെ കാരണം. അബ്ഗാർ രാജാവ് കർത്താവിന് എഴുത്തു കൊടുത്തു വിട്ടു. പക്ഷെ കർത്താവിനു അവിടെ പോകുവാൻ കഴിഞ്ഞില്ല. പകരം തിരിച്ചു ഒരു എഴുത്തു കൊടുത്തു വിട്ടു. എന്റെ കാല ശേഷം തന്റെ ശിഷ്യൻ വരുമെന്നും ആഗ്രഹങ്ങൾ ഒക്കെ സാധിക്കും എന്നും പറഞ്ഞു കർത്താവു എഴുതിയ എഴുത്തു. കർത്താവു കൈ കൊണ്ട് എഴുതിയ ഒരു എഴുത്തു മാത്രമേ നമുക്കു അറിയൂ. അത് ഇതാണ്. കർത്താവിന്റെ ഉയര്തിപിനും സ്വർഗ്ഗാരോഹണത്തിനും ശേഷം തദ്ധായി പോയി എന്നും തോമാ ശ്ലീഹ പോയി എന്നും പറയപ്പെടുന്നുണ്ട്. കർത്താവിന്റെ robe ഉം എഴുത്തും കൊണ്ട് പോയി. റോബ് കൊണ്ട് ആണ് സൗഖ്യം വന്നത്. കർത്താവിന്റെ എഴുത്തു നാലാം നൂറ്റാണ്ടു വരെ എടെസ്സ നഗരത്തിൽ വലിയ ഗോപുരത്തിന് മുകളിൽ പ്രദർശിപിച്ചിട്ടുണ്ടായിരുന്നു. പലരും അതിനെ പറ്റി പറയുന്നുണ്ട്. സിറിയ എന്ന് അന്ന് പറയുന്നത് മൂന്ന് പ്രൊവിൻസ് ഒരുമിച്ചു കൂടുന്നത് ആയിരുന്നു. അതിൽ തെക്കേ പ്രൊവിൻസിനു അകത്താണ് പലസ്തീൻ. അതായതു ജെറുസലേം തന്നെ സിറിയയുടെ ഭാഗം ആയിരുന്നു. സിറിയൻ സംസ്കാരം എന്ന് പറയുന്നത് ജെറുസലേം സംസ്കാരം അങ്ങനെ തന്നെ inherit ചെയ്തതായിരുന്നു. ലിറ്റർജിക്കൽ tradition ന്റെ ഒക്കെ പുറകിൽ കിടക്കുന്നതു അത് കൊണ്ട് ജെറുസലേം അഥവാ സിറിയൻ സംസ്കാരം ആണ്.
5. ലാറ്റിൻ ക്രിസ്തീയത: കേന്ദ്രം റോമായിരുന്നില്ല. ലിയോം (Lyons) എന്ന സ്ഥലം- ഇപ്പോഴത്തെ ജനീവ ഒക്കെ ഇരിക്കുന്ന സ്ഥലത്തിനു അടുത്ത് — ആയിരുന്നു. അവിടുത്തെ ബിഷപ്പ് ഐറേനിയോസ് ആയിരുന്നു. ഏഷ്യക്കാരൻ (സ്മിർണ). ഈസ്റ്റേൺ മൈൻഡ് ഉള്ള ആൾ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വലിയ ഒരു സംസ്കാരം ലാറ്റിൻ ക്രിസ്തീയതക് ഉണ്ടായി. അദ്ദേഹം ആദ്യം റോമിൽ പോയി. പിനീട് ലിയോമിൽ വന്നു അവിടുത്തെ ബിഷപ്പ് ആയി. റോമിലെ സഭക്ക് അത്രക്കു importance ഉണ്ടായിരുന്നില്ല. വലിയ thinkers ഒന്നും റോമിൽ ഉണ്ടായില്ല.
A. D. 250 വരെ റോമൻ സാമ്രാജ്യത്തിനു പുറത്തെ ഏഷ്യൻ ക്രിസ്തീയത :
1 . പാർഥ്യൻ ക്രിസ്തീയത : അഫ്‌ഗാനിസ്ഥാനും ബലൂജിസ്ഥാനും ഇപ്പോഴത്തെ പഞ്ചാബിന്റെ ഒരു ഭാഗവും പേർഷ്യായും ഇറാഖിന്റെ ചില ഭാഗങ്ങളും ഉൾപ്പെടുന്ന വലിയ ഒരു രാജ്യം ആയിരുന്നു പാർഥ്യ. പേർഷ്യൻ സാമ്രാജ്യം വരുന്നതിന് മുൻപ് പാർഥ്യ ആയിരുന്നു. സ്ഥാപകൻ തോമാ ശ്ലീഹ. തോമ ശ്ലീഹ റോമൻ സാമ്ര്യാജ്യം വിട്ടു ആദ്യം കയറിയത് പാർഥ്യൻ സാമ്രാജ്യത്തിൽ ആയിരുന്നു. പാർഥ്യ മാത്രമല്ല. ഇപ്പോഴും എടെസ്സയിൽ ഉള്ള പഴയ ക്രിസ്ത്യാനികൾ പറയും അവരുടെ സ്ഥാപകൻ തോമാ സ്ലീഹായാണ് എന്ന്. പാർഥ്യൻ ക്രിസ്തീയതകു ബന്ധം എടെസ്സ സിറിയൻ ക്രിസ്തീയതയുമായിട്ട് ആയിരുന്നു.
2 ഇന്ത്യൻ ക്രിസ്തീയത : പാർഥ്യൻ ക്രിസ്തീയതയുടെ വേറൊരു shoot ആയിട്ട് ആണ് ഇന്ത്യയിൽ ക്രിസ്തീയത വന്നത്. പക്ഷെ തുടക്കത്തിൽ പാർഥ്യൻ ക്രിസ്തീയതയുടെ ഭാഗമല്ലായിരുന്നു. പാർഥ്യൻ സാമ്ര്യാജ്യവുമായി നമുക്ക് — jurisdiction ആയി യാതൊരു connections ഇല്ല. രണ്ടു സ്ഥലത്തും തോമാ ശ്ലീഹ വന്നു എന്നത് common ആണ്. ഏതു തരത്തിലുള്ള ക്രിസ്തീയത ആണ് ഇവിടെ ഉണ്ടായിരുന്നത് എന്ന് reconstruct ചെയുവാൻ നമ്മുടെ കൈയിൽ ഡോക്യൂമെന്റസ് ഒന്നും ഇല്ലാ എന്നുള്ളത് നമ്മുടെ വലിയ ഒരു poverty ആണ്. ഏഴു പള്ളി സ്ഥാപിച്ചു. അതിൽ ഏഴു കൊഹാനെ മാർ ഉണ്ടാക്കി.ഏഴു കൊഹാനെ എന്നുള്ളത് അപ്പോസ്തോലിക ട്രഡിഷൻ അനുസരിച്ചു ഓട്ടോസഫലസ് സഭയുടെ പാറ്റേൺ ആയിരിന്നു. അപോസ്തോലന്മാർ സ്ഥാപിച്ച എല്ലാ സഭകല്‍കും ഇതേ പാറ്റേൺ ആയിരിന്നു. അതായതു പിനീട് വേറൊരു സുവിശേഷകൻ വരേണ്ടിയ ആവശ്യമില്ലാത്ത വിധം ആയിരിന്നു അത്.
3 . അർമേനിയ : കാതോലിക്കോസ് എന്ന സ്ഥാനം ഉണ്ടായിരുന്നു. കാരണം റോമൻ സാമ്ര്യാജ്യത്തിനു പുറത്തായിരുന്നു.
4 ജോർജിയ കാതോലിക്കോസ് എന്ന സ്ഥാനം ഉണ്ടായിരുന്നു. കാരണം റോമൻ സാമ്ര്യാജ്യത്തിനു പുറത്തായിരുന്നു.
A. D. 250 വരെ റോമൻ സാമ്രാജ്യത്തിനു പുറത്തെ ആഫ്രിക്കൻ ക്രിസ്തീയത :
1 .നുബിയ : ഇപ്പോഴത്തെ സുഡാന്റെ തെക്കേ ഭാഗം. പലപ്പോഴും ഇജിപ്ഷ്യൻസ് അധിനിവേശ പെടുത്തി എങ്കിലും അത് ഒരു ഇൻഡിപെൻഡന്റ് രാജ്യം ആയിരുന്നു. കറുത്ത വർഗക്കാർ ആയിരുന്നു. വളരെ cultured ആയിട്ടുള്ള ആൾകാർ ആയിരുന്നു. ആറാം നൂറ്റാണ്ടോടു കൂടി അസ്തമിച്ചു.
(പൌലോസ് മാര്‍ ഗ്രെഗോരിയോസിന്റെ പ്രസംഗത്തിലെ ഏതാനും ഭാഗങ്ങള്‍)